Entertainment

പ്രേമം ടീം മുഴുവന്‍ ഒരേ ക്ലാസില്‍ സിനിമ ലക്ഷ്യമാക്കി പഠിച്ചവര്‍-സിജു വില്‍സണ്‍

By veena hari

November 01, 2016

സിനിമാപ്രാന്തുമായി നടന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. ഞങ്ങളെ എല്ലാം ഒരുമിപ്പിച്ചത് അല്‍ഫോണ്‍സായിരുന്നു. കുട്ടിക്കാലം തൊട്ടേയുള്ള ബന്ധം. ‍ഞാനും നിവിനും അല്‍ഫോണ്‍സും ഒരേ പാരിഷിലായിരുന്നു. മാത്രവുമല്ല, ഞാനും നിവിനും ഒരുമിച്ച് പ്ലസ്ടു പഠിച്ചവരുമാണ്. ഞങ്ങളെല്ലാവരും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധമുണ്ട്. കിച്ചുവും ഞാനും സ്ക്കൂളില്‍ ഒരുമിച്ചായിരുന്നു. ഷറഫും കിച്ചുവും ഒരുമിച്ച് പഠിച്ചിട്ടുണ്ട്. അതുപോലെ ശബരി-കിച്ചു-അല്‍ഫോണ്‍സ് ടീം ഡിഗ്രി ഒരമിച്ച് പഠിച്ചു. എല്ലാവരും അവിടെയും ഇവിടെയുമായി ഒന്നിച്ച് പഠിച്ചതാണ്. അതുകൊണ്ട് തന്നെ നേരത്തെ മുതലേ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അല്‍ഫോണ്‍സ് എന്ന ഫാക്ടറാണ് എല്ലാവരും കൂടി ഒരുമിച്ച് വരാന്‍ കാരണം. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിനിമാ പ്രാന്ത് അല്‍ഫോണ്‍സിനായിരുന്നു. അങ്ങനെയാണ് ഞങ്ങളും അവന്റെ സിനിമയിലേക്ക് എത്തുന്നത്.

 

സിനിമാ നടന്‍ ആകുക എന്ന ആഗ്രഹം ശരിക്കും ഉള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. അഭിനയിക്കാന്‍ കഴിയുമോ എന്ന് പലപ്പോഴും സംശയിച്ചിരുന്നിട്ടുണ്ട്. പക്ഷേ സിനിമ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ തീയറ്ററിലായിരുന്നു കൂടുതല്‍ സമയവും. പിന്നീട് സിനിമ ചെയ്യാന്‍ ഞങ്ങളെല്ലാവരും കൂടി തീരുമാനിച്ചു. അല്‍ഫോണ്‍സ് ചെന്നൈയില്‍ എഡിറ്റിംഗ് പഠിക്കാന്‍ പോയപ്പോഴും ഉറപ്പില്ല ഇത് നടക്കുമോ എന്നൊക്കെ. ശരിക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ക്ലിയര്‍ ആയിട്ടൊരു ഐഡിയ അന്നുണ്ടായിരുന്നില്ലെമ്മ് പറയുന്നതാകും ശരി. പിന്നീട് ഭാഗ്യത്തിന് എല്ലാം ഒത്തു വന്നു.

കേരളകൗമുദി വീക്കിലി