Entertainment

ഭാവി വരന്റെ ചിത്രവുമായി പ്രിയമണി വീണ്ടും

By veena hari

October 31, 2016

ദീപാവലി ആശംസയുമായി എത്തിയ പ്രിയാ മണിയുടെ പോസ്റ്റിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഭാവി വരന്‍ മുസ്തഫ രാജുമൊത്തുള്ള ചിത്രമാണ് ഇത്തവണ പ്രിയാമണി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം മുസ്തഫയുമൊന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രിയാമണി അത് റിമൂവ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു അത്. ഫോട്ടോയ്ക്ക് താഴെ മോശം കമന്റുകള്‍ വന്നതിനെ തുടര്‍ന്നാണ് ഫോട്ടോ റിമൂവ് ചെയ്തത്. .   അതിന് ശേഷം ഇപ്പോഴാണ് പ്രിയാമണി ഭാവി വരന്റെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.