ഭര്‍ത്താവിനൊപ്പം കഴിയണം എന്ന് കാണിച്ച് രംഭ ചെന്നൈ കോടതിയെ സമീപിച്ചു എന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് തെന്നിന്ത്യന്‍ നടി ഖുശ്ബു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടനെ രംഭയെ കാനഡയില്‍ ചെന്ന് കണ്ടുവെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചിരുന്നു.
രംഭ കാനഡയില്‍ രണ്ട് മാലാഖ കുഞ്ഞുങ്ങളുടേയും സ്നേഹനിധിയാ ഭര്‍ത്താവിനും, ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളോടൊപ്പം സുഖമായി കഴിയുകയാണ് എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്. ലണ്ടനില്‍ പുതിയതായി പണികഴിച്ച് പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് രംഭയുടെ കുടുംബമെന്നുും ഖുശ്ബുവിന്റെ ട്വീറ്റിലുണ്ട്. രംഭയുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ് ഖുശ്ബു.

Recent comments