Entertainment

നഷ്ടപ്പെട്ടുപോയതൊക്കെ ജീവിതം തിരിച്ചുതരുന്നു- ശാലുമേനോന്‍

By veena hari

October 17, 2016

ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്, എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടത് എന്ന സത്യം എത്ര വലുതാണെന്ന്. കാരണം കുറേ നാളുകളായി വിവാഹം എന്ന കാര്യം മനസിലുണ്ടായിരുന്നില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം കൂടെയുള്ള സുഹൃത്താരാണ്, ശത്രു ആരാണെന്ന് മനസിലാക്കാന്‍ സാധിച്ചു. ഡാന്‍സ് സ്ക്കൂളിലെ കുട്ടികളും രക്ഷകര്‍ത്താക്കളും ആയിരുന്നു ഏറ്റവും വലിയ സപ്പോര്‍ട്ട്. ആര്‍ഭാട വിവാഹം അന്നും ഇന്നും മനസിലുണ്ടായിരുന്നില്ല. ഗുരുവായൂരില്‍ പോകുക, താലി കെട്ടുക, തിരിച്ച് പോരുക, അത്രമാത്രം. കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ചങ്ങനാശ്ശേരിയില്‍ വച്ചുള്ള റിസപ്ഷന്‍. അതും വളരെ ചെറുതായി.

ജീവിതത്തിലെ സങ്കടമുള്ള അധ്യായങ്ങളൊക്കെ തീര്‍ന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡാന്‍സ് കരിയറാണെങ്കില്‍ പോലും പണ്ടെത്തെക്കാളും നന്നായി മുന്നോട്ട് പോകുകയാണ്. ആ സമയത്ത് ചില പിള്ളാരൊക്കെ അവസാനിപ്പിച്ച് പോയിരുന്നു. പക്ഷേ, അതിനേക്കാള്‍ കുട്ടികള്‍ പുതുതായി വന്നു. ഇപ്പോള്‍ തന്നെ ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട്ട് എന്ന സ്ഥലത്ത് പുതിയ സ്ക്കൂള്‍ തുടങ്ങി. ഞാന്‍ തളര്‍ന്നു പോയപ്പോഴൊക്കെ പാവം അമ്മയും അമ്മൂമ്മയുമായിരുന്നു സ്ക്കൂളിന് വേണ്ടി ഓടിനടന്നത്. ഇപ്പോള്‍ സജി വന്നല്ലോ? സജിയുടെ മേഖലയാണല്ലോ ഇത്. സ്ക്കൂളിന്റെ തിരക്കില്‍ നിന്ന് അമ്മയെ കുറച്ച് കൂടി ഫ്രീയാക്കി, തിരക്കുകള്‍ കഴിഞ്ഞ് കുറച്ച് യാത്രകള്‍ ചെയ്യണം. ഇപ്പോള്‍ ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല. നഷ്ടപ്പെട്ട് പോയതൊക്കെ തിരിച്ചു തന്നല്ലോ ജീവിതം, അതു മത്രം മതി.

 

കേരളകൗമുദി ആഴ്ചപതിപ്പ്