മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയിലെ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് പൃഥ്വിരാജ്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രമെല്ലാം വ്യാജമാണെന്നും പൃഥ്വിരാജ് ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
‘ലൂസിഫർ‘ എന്ന സിനിമയുടെ ഇത് വരെ ഇറങ്ങിയ “ഫസ്റ്റ് ലുക്കുകളും”, “ട്രെയിലറുകളും”, “മോഷൻ പോസ്റ്ററുകളും” ഒന്നും തന്നെ ആ സിനിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദമാക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യൽ ആയ ആരാധക സൃഷ്ടികളാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ‘ലൂസിഫർ’ ന്റെ പ്രാരംഭ ഘട്ട ചർച്ചകള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.
Recent comments