ഒരു ക്രിക്കറ്റ് താരത്തെ ക്യാമറയ്ക്കു മുന്നില്‍ കണ്ടപ്പോള്‍ ലേശം ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് നിക്കി ഗള്റാണി. ശ്രീശാന്തിനൊപ്പം അഭിനയിക്കുന്നതില്‍ ആശങ്കയും ഉണ്ടായിരുന്നതായി നിക്കി ഗള്റാണി പറഞ്ഞു. എന്നാല്‍ ഒടുവില്‍ ശ്രീശാന്ത് തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചെന്നും ശ്രീശാന്ത് നല്ലൊരു നടനാണെന്നും നിക്കി ഗല്‍റാണി പറഞ്ഞു. “ടീം 5” ല്‍ ഐറീന് എന്ന കഥാപാത്രത്തെയാണ് നിക്കി അവതരിപ്പിക്കുന്നത്.
അഞ്ച് ബൈക്കര്‍മാരുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള സിനിമയാണ് “ടീം 5”. ശ്രീശാന്ത് ആക്ഷന്‍ ഹീറോ ആയി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ശ്രീശാന്ത് തന്നെയാണ് നായകന്. നിക്കി ഗള്റാണിയാണ് ശ്രീശാന്തിന്റെ നായിക. അഖില്‍ എന്ന ബൈക്ക് അഭ്യാസിയെയാണ് ശ്രീശാന്ത് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നവാഗതനായ സുരേഷ് ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മകരന്ദ് ദേശ്പാണ്ഡെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബു ആന്റണി, പേളി മാണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സെലിബ്സ് ആന്‍ഡ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറിര്‍ രാജ് സക്കറിയാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷനും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
വെള്ളിനക്ഷത്രം
Recent comments