വിവാഹിതയായി നാടു വിട്ട് പോകേണ്ടി വന്നത് ഇത്തിരി സങ്കടം ഉണ്ടാക്കി. അമേരിക്കയിലെത്തിയപ്പോള്‍ മദാമ്മമാരെ കാണുമ്പോള്‍ പോലും ദേഷ്യം വന്നിരുന്ന ആളാണ് ഞാന്‍. പത്തു വര്‍ഷത്തെ പരിചയം ആ തോന്നലുകളൊക്കെ തിരുത്തി.
ഡാളസിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അവിടെ മലയാളികള്‍ ഒരുപാട് പേരുണ്ട്. ഇവിടെയുള്ള ഓണം പോലെ തന്നെ ഗംഭീരമായാണ് ഞങ്ങള്‍ അവിടെ ഓണം ആഘോഷിക്കുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് എല്ലാവരും കൂടും. പൂക്കളവും, വടം വലിയും, ഊഞ്ഞാലാട്ടവും, സദ്യയും എല്ലാം കെങ്കേമമായിരിക്കും. ഓണം കഴിഞ്ഞ് വരുന്ന ദിവസമായിരിക്കും ഈ കൂട്ടായ്മ. അതോരു പ്രത്യേക രസമാണ്. നാട്ടില്‍ തന്നെ നില്ക്കുന്ന പ്രതീതി.
കേരളകൗമുദി
Recent comments