ദിലീപേട്ടന് എന്റെ കൂടെ എത്രയോ കാലമായി അഭിനയിക്കുന്ന ആളാണ്, അതിനപ്പുറം എന്റെ സുഹൃത്താണ്. ഒ ഒരു കെമിസ്ട്രി ഞങ്ങള്‍ക്കിടയിലുണ്ട്. ദിലീപേട്ടനുമായുള്ള ഇരുപതാമത്തെ ചിത്രമാണിത്. ഒരൊറ്റ ചിത്രം കൊണ്ടുണ്ടായതല്ല ഈ കെമിസ്ട്രി. ഓരോ ചിത്രങ്ങളിലൂടെയും പതുക്കെ പതുക്കെ വളര്‍ന്നു വന്നതാണ്. ഇടയ്ക്ക് വന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളൊക്കെ ഞങ്ങള്‍ നേരത്തേ ചെയ്തത് പോലെ ഉള്ളവയായിരുന്നു. കാത്തിരുന്നത് വ്യത്യസ്ത വേഷങ്ങള്‍ക്കായിരുന്നു. ഞങ്ങളുടെ ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങളൊക്കെ തന്നെയാണ് ആളുകളുടെ മനസില്‍, ഇനി വരുന്ന ചിത്രം ഏതെങ്കിലും തരത്തില്‍ വ്യത്യസ്തത ഉള്ളതാവണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ദൈവാധീനം പോലെ അത് അടൂര്‍ ചിത്രമായി. ഇതൊരു പ്രണയകഥയാണ്. നമ്മള് സാധാരണ കണ്ടുവരുന്ന രണ്ട് പേര് പ്രണയ ബന്ധരാകുന്ന തരത്തിലുള്ള ചിത്രമല്ല. പ്രണയത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ കൂടിയുണ്ടിതില്‍. ഒരു സാധാരണ ചിത്രമല്ല.

Recent comments