പ്രിയന് സാര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്നസാക്ഷാത്കാരമാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ ഓരോ സിനിമയും കാണുമ്പോള്‍ ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. വളരെ കാര്യക്ഷമയുള്ള, ഏറ്റവും കൂളായ സംവിധായകനാണ് പ്രിയന് സര്. കഥാപാത്രത്തിന് ആവശ്യമുള്ളതെന്താണെന്ന് കൃത്യമായി അറിയാവുന്ന, പ്രിയന് സാറിനെ പോലൊരു ലെജന്റിനൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നത് എന്റെ ഭാഗ്യമാണ്. വളരെ സ്വാഭാവികതയുള്ള സംവിധായകനാണ് അദ്ദേഹം.

Recent comments