അമ്മയായതിന്റെ വാര്‍ത്തയ്ക്കു കീഴില്‍ മോശം കമന്റ്സ്. സങ്കടം പങ്ക് വച്ച് ശരണ്യാ മോഹന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ശരണ്യയുടെ ഭര്‍ത്താവിന്റെ പോസ്റ്റും ഒപ്പമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലാണ് സംഭവം നടന്നത്. ശരണ്യ അമ്മയായതിന്റെ വാര്‍ത്തയ്ക്ക് കീഴിലാണ് മോശം കമന്റുകള്‍ വന്ന് നിറഞ്ഞത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആണ് കുഞ്ഞിന് ശരണ്യ ജന്മം നല്‍കിയത്. ഈ വിവരം അറിയിച്ച് ശരണ്യ സ്വന്തം പേജില്‍ ഇട്ട പോസ്റ്റിനു താഴെ മോശം കമന്റുകള്‍ വന്നിട്ടില്ല. വാര്‍ത്ത വന്ന സൈറ്റിന്റെ പേജിലാണ് കമന്റുകള്‍ എത്തിയത്.
ഓണ്‍ലൈന്‍ സമൂഹം ഇത്രമാത്രം ക്രൂരമായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇത്തരം മാനസിക രോഗികളുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നും പോസ്റ്റിലുണ്ട്.
Recent comments