എനിയ്ക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ ഞാന്‍ പ്രതികരിക്കും. മാറിയ സമൂഹത്തില്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. രാവിലെ പത്രമെടുത്തു നോക്കുമ്പോള്‍ നിറയെ പീഢന വാര്‍ത്തകള്‍ കാണാം. കൊച്ചു കുട്ടികളെ വരെ പിച്ചിച്ചീന്തുന്നവരുണ്ട്. സ്ത്രീ പീഢനങ്ങള്‍ മാത്രമല്ല പുരുഷ പീഢനങ്ങളും വാര്‍ത്തകളില്‍ കാണാറില്ലേ? ഈ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവനവന് തന്നെ വിചാരിക്കണം. നമ്മളോട് അതിക്രമം കാണിക്കുന്നവരോട് ധൈര്യത്തോടെ പ്രതികരിക്കണം. പറ്റുമെങ്കില്‍ രണ്ടെണ്ണം കൊടുക്കാനും നോക്കണം. അത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും ബാധകമാണ്. ഒന്നിവും കഴിവില്ലാത്ത തീരെ ശേഷിയില്ലാത്തവല്ല സ്ത്രീയും പുരുഷനും. പക്ഷേ പ്രതികരിക്കാന്‍ മടി കാണിക്കുന്ന ഒരു വിഭാഗമുണ്ട്. അങ്ങനെയുള്ളവര്‍ കുറച്ച് കൂടി ഊര്‍ജ്ജസ്വലരാകണം. നമ്മള് നേരിടുന്ന ഭീകര പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അതേ ഉള്ളൂ വഴി.
എനിയ്ക്ക് എന്റേതായ കാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്വതന്ത്ര്യം ഉണ്ട്. അല്ലാതെ സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ഞാന്‍ ആലോചിക്കാറില്ല. എന്നെ ആരും ചോദ്യം ചെയ്യാന്‍ വന്നിട്ടില്ല. അഥവാ വന്നാല്‍ ഞാന്‍ ഗൗനിയ്ക്കില്ല. എന്റെ ഇഷ്ടങ്ങള്‍ എന്റേത് മാത്രമാണ്. സമൂഹം എന്ത് ചിന്തിക്കുന്നുവെന്ന് ഞാന്‍ നോക്കാറില്ല.
കേരള കൗമുദി
Recent comments