ഷൂട്ടിങിനിടയില്‍ ഞാന്‍ ഒരിക്കലും ചിരിക്കാറില്ല. സമ്മര്‍ദ്ദം മൂലം ചിരി വരാറില്ലെന്നതാണ് യഥാര്‍ത്ഥ സത്യം. നമ്മള് സെറ്റില്‍ ഒരുപാട് ചിരിച്ചാല്‍ പ്രേക്ഷകര്‍ തീയേറ്ററുകളില്‍ അധികം ചിരിക്കില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു നടന് കോമഡി രംഗങ്ങള്‍ ചെയ്യുമ്പോള്‍ മറ്റൊരാളെ ചിരിപ്പിക്കണം എന്നത് മനസില്‍ കണക്കുകൂട്ടരുത്. അവര്‍ വളരെ ഗൗരവകരമായി ചെയ്യുന്ന കാര്യങ്ങള്‍ കാണികള്‍ക്ക് കോമഡിയായി തോന്നണം. ഇതെക്കുറിച്ച പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ എടുത്തു പറയേണ്ടത് തിലകന് ചേട്ടനെ കുറിച്ചാണ്. കിലുക്കത്തില്‍ ഭൂരിഭാഗം സീനുകളിലും തിലകന് ചേട്ടന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് മുരടനും കാര്ക്കശ്യക്കാരനുമായാണ്. അദ്ദേഹം എവിടെയും ചിരിക്കുന്നേയില്ല. എന്നാല്‍ തിലകന് ചേട്ടന്റെ ജസ്റ്റിസ് പിള്ള പ്രേക്ഷകരെ എത്രയാണ് പൊട്ടിച്ചിരിപ്പിച്ചത്.
മാതൃഭൂമി
Recent comments