പുതിയ രീതിയിലുള്ള പാട്ടുകള്‍ക്ക് വേണ്ടത് പുതിയ പാട്ടുകാര്‍ തന്നെയാണ്. ചില പാട്ടുകള്‍ അവര്‍ പാടിയാലേ ശരിയാകൂ. ആ ഇമോഷന്‍സും സ്റ്റൈലും അവര്‍ക്കാണ് നന്നായി കൊണ്ടുവരാന്‍ സാധിക്കുക. ഇങ്ങനെയുള്ള പാട്ടുകള്‍ വന്നാല്‍ പാടുമോ എന്ന് എന്നോട് ചോദിച്ചാല്‍ കേട്ടിട്ട് തീരുമാനിയ്ക്കും. കൊച്ചു കുഞ്ഞുങ്ങളുടെ ശബ്ദത്തിലൊന്നും പാടാന്‍ ഇനി ഇല്ല. അത് പറഞ്ഞ് വരുന്നവരോട് പുതിയ കുട്ടികളെ പരീക്ഷിക്കാന്‍ പറയാറുണ്ട്. ചില കുട്ടികള്‍ പാടിയ ട്രാക്ക് കേള്‍ക്കുമ്പോഴും ഇത് തന്നെയാണ് ചെയ്യാറുള്ളത്. നമുക്കതിന്റെ മേല്‍ ഒന്നും ചെയ്യാനില്ലെങ്കില്‍ അവര്‍ക്ക് അവസരം കൊടുക്കണം. തെറ്റുകളുണ്ടാകാം. അത് പറഞ്ഞ് തിരുത്തണം.
കേരള കൗമുദി
Recent comments