‘ഗപ്പി’ എന്ന തന്റെ പുതിയ ചിത്രം വിജയമാക്കിയ പ്രേക്ഷകര്‍ക്ക് ഫെയ്സ് ബുക്ക് വഴി നന്ദി അറിയിക്കുകയായിരുന്നു ടോവീനോ. പെട്ടന്നാണ് ഒരു കമന്റ് കണ്ടത്. കാശുപോയി. ഉടനെ വന്നു ടോവീനോയുടെ മറുപടി “എത്ര പൈസ പോയി? പറഞ്ഞോളൂ. ബാങ്ക് അക്കൗണ്ട് പറ. ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം.” ടൊവീനോയുടെ ഈ മറുപടി വൈറലായി. രണ്ടായിരത്തോളം ലൈക്കുകളാണ് ഈ മറുപടിക്ക് ലഭിച്ചിരിക്കുന്നത്.
തീയറ്ററുകളില്‍ നല്ല പ്രതികരണമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഗപ്പി’ എന്ന കൊച്ചു ചിത്രം നേടുന്നത്. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് പിള്ള, സമീര്‍ താഹിര്‍ തുടങ്ങിയവരുടെ സഹസംവിധായകനായിരുന്ന ജോണ്‍ പോള്‍ ജോര്‍ജ്ജാണ്.
പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു ടോവിനോ ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു ”ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, അതിനെപ്പറ്റി നാലു പേരോട് നല്ലത് പറഞ്ഞ എല്ലാ നല്ല മനസ്സുകള്‍ക്കും ഒരായിരം നന്ദി! കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു. കാണാത്തവര്‍ കണ്ടു നോക്കൂ.. ” എന്നായിരുന്നു ടൊവീനോയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
Recent comments