എന്നെ ജനശ്രദ്ധയിൽ സജീവമാക്കി നിർത്തിയത് ഈ ട്രോളുകളാണ്. എന്തുകൊണ്ടാണ് ഇത്രയും ‘ട്രോളു’ള്ളത് എന്നറിയാൻ ഞാൻ ചെറി യ ഗവേഷണം തന്നെ നടത്തിയിട്ടുണ്ട്. ഇവ പോപ്പുലറാകാൻ കാരണം ഡയലോഗുകൾക്കൊപ്പം എന്റെ മുഖത്തുണ്ടാകുന്ന എക്സ്പ്രഷനാണെന്ന് തോന്നുന്നു. അതോർക്കുമ്പോൾ എനിക്ക് സന്തോഷമാണ്. ടെലിവിഷനിലെ കോമഡിഷോകളിലും എന്റെ ഡയലോഗ് നന്നായി അനുകരിക്കപ്പെടുന്നുണ്ട്.
ഫെയ്സ്ബുക്കില്‍ ഈ ട്രോൾ ഉപയോഗിക്കുന്ന സന്ദർഭം രസകരമാണ്. ഒരാൾ കഷ്ടപ്പെട്ട് കുത്തിയിരുന്ന് കണ്ടെത്തിയ ഒരാശയം, അവതരിപ്പിച്ച് വിശകലനം എഴുതി വയ്ക്കുന്നതിനു തൊട്ടു താഴെ വരും ഈ വരി. ‘പണ്ഡിതനാണെന്നു തോന്നുന്നു, അർഥം പറയുന്നുണ്ട്.’ ഇതു കാണുന്ന ആ പണ്ഡിതന്റെ മുഖം ഓർക്കുമ്പോഴാണ് അവിടെ ഹാസ്യം ഉണ്ടാകുന്നത്.
വനിത
Recent comments