വീട്ടിലിരുന്ന് രഘുവിന്റെ സിനിമകള്‍ കണ്ടാല്‍ ഡിപ്രസ്ഡ് ആയി പോകും ഞാന്‍. ഋഷിയും കാണില്ല. അവന്റെ മനസ്സ് ഇനിയും അതൊന്നും നേരിടാന്‍ തയ്യാറായിട്ടില്ല. പപ്പയുടെ സീനാണ് ഇത് നോക്കൂ എന്ന് പറഞ്ഞാല്‍ പോലും അവന് കാണാന്‍ വരില്ല. രഘു അവന്റെ പപ്പയാണ്. ആക്ടര്‍ അല്ല. പപ്പയുടെ കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയത് തന്നെ ഇപ്പോഴാണ്. കുട്ടിയായിരുന്നപ്പോള്‍ രഘുവിന്റെ പാലക്കാട്ടെ വീട്ടില്‍ ചടങ്ങുകള്‍ക്ക് പോകുമ്പോള്‍ വല്ലപ്പോഴും അവനെയും കൂട്ടുമായിരുന്നു. രഘുവിനെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് കേട്ടാല്‍ വല്ലാതെ അസ്വസ്ഥനാകും. രഘുവിന്റെ വലിയമ്മയോടും ചെറിയമ്മയോടും പറഞ്ഞു ഇനി അവനെ കൂട്ടിക്കൊണ്ട് വരില്ലെന്ന്. അവര്‍ക്കത് മനസിലാകും.
വനിത
Recent comments