ക്യാമറയ്ക്കു മുന്നിലല്ലാതെ, ജീവിതത്തില്‍ എനിക്ക് അഭിനയിക്കാനറിയില്ല. മനസ്സിൽ തോന്നുന്നതു പോലെ പ്രതികരിക്കും. അതൊക്കെ തെറ്റിധരിക്കപ്പെട്ടിരിക്കാം. അതൊന്നും മനപ്പൂർവമായിരുന്നില്ല. മറ്റുള്ളവർ നിർബന്ധിച്ചതു കൊണ്ട് ഒരു കാര്യവും എനിക്ക് ചെയ്യാനാവില്ല. അങ്ങനെ ചെയ്യുന്നത് കള്ളത്തരമല്ലേ. എനിക്ക് എന്നെ തന്നെ വഞ്ചിക്കാന്‍ വയ്യ.
ഇപ്പോൾ എനിക്കൊരു ഇടമുണ്ട്. എത്ര ചങ്ങാതിമാരുണ്ടെങ്കിലും ആ ഷെല്ലിലേക്ക് മടങ്ങിപ്പോവും. അതു ശരിക്കും പ്രാർഥനയ്ക്കുള്ള ഒരു സ്ഥലമാണ്. ഒരു തരം മെഡിറ്റേഷൻ തന്നെ ഞാനപ്പോൾ പാട്ടുകൾ കേൾക്കും. പണ്ടൊക്കെ ദൈവത്തിന് കത്തെഴുതാറുണ്ടായിരുന്നു. ഇപ്പോൾ ദൈവത്തിനോടു സംസാരിക്കാനാവും. ആ ഷെല്ലിൽ ഇരുന്നു സംസാരിക്കുമ്പോൾ ഉത്തരങ്ങൾ കിട്ടും. ഇതോടെ എന്റെ മനസ്സ് ശാന്തമാവാൻ തുടങ്ങി.
വനിത
Recent comments