അമലാ പോളും ഭര്‍ത്താവും സംവിധായകനുമായ എഎല്‍.വിജയിയും പിരിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളാണ് ദമ്പതികള്‍ വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന് എഎല്‍ വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12ന് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.
ഡെയ് ലി ഹണ്ട്
Recent comments