Entertainment

ഇമേജിനെ പറ്റി ഒാര്‍ത്ത് ദുഖിക്കാറില്ല- രാധിക ആപ്തെ

By veena hari

July 19, 2016

ഇപ്പോഴും പലരും പറയും ഞാന്‍ വിവാഹിതയാണെന്ന കാര്യം മറച്ച് വയ്ക്കണമെന്ന്. ഒരു പക്ഷേ സൗത്തിന്ത്യയേക്കാള്‍ ഉപദേശം കേള്‍ക്കേണ്ടി വന്നത് മുബൈയില്‍ നിന്നായിരിക്കും.പക്ഷേ ഞാനതിലൊന്നും അല്‍പം പോലും ആശങ്കപ്പെട്ടിട്ടില്ല.ഞാന്‍ എന്താണെന്നും മറ്റുള്ളവരോട് എന്ത് പറയണമെന്നും എനിക്ക് നന്നായി അറിയാം. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്ത് പറയുന്നുവെന്ന് ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ തുറന്ന് പറയാറുണ്ട്. ഇമേജിനെ പറ്റി ഓര്‍ത്ത് ഒരിക്കലും ദുഖിക്കാറില്ല. എന്റെ വിവാഹം എന്തിനാണ് ഞാന്‍ മറച്ച് വയ്ക്കേണ്ടത്?എന്തിനാണ് എന്റെ ജോലിയും വ്യക്തിപരമായ കാര്യങ്ങളും രണ്ടായി മാറ്റിവയ്ക്കുന്നത്. എന്റെ ജീവിതം ആണ് എന്റെ ലോകം. എപ്പോഴും ജീവിതത്തില്‍ സത്യസന്ധതയും ജോലിയില്‍ ആത്മാര്‍ത്ഥതയും പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. വിവാഹിത ആയതിന്റെ പേരില്‍ എനിയ്ക്ക് അവസരം കിട്ടില്ലെന്ന് പറഞ്ഞവരോട് എനിയ്ക്ക് ഒരു മറുപടിയേ ഉള്ളൂ. ഞാനിപ്പോള്‍ രജനി സാറിന്റെ നായികയാണ്. അതിലും വലിയൊരു മറുപടിയുടെ ആവശ്യമുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. വിവാഹം കഴിഞ്ഞ ശേഷമാണ്എനിയ്ക്ക് അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം ലഭിച്ചത്. വിവാഹം കഴിഞ്ഞതിന്റെ പേരില്‍ കരിയര്‍ അവസാനിക്കുന്നുവെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല.- രാധിക ആപ്തെ

കേരളകൗമുദി