അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രം ഓരോ ഘട്ടത്തിലും പ്രതിസന്ധികളെ നേരിടുകയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ട് ഒരു പ്രമുഖ ഛായാഗ്രാകനെ പോത്തന് സമീപിച്ചിരുന്നു. എന്നാല്‍ അറുപത് കഴിഞ്ഞ താങ്കള്‍ക്ക് മാറിയ കാലത്തെ കുറിച്ചും ട്രെന്റുകളെ കുറിച്ചും അറിയില്ല എന്ന് പറഞ്ഞ് ആ ഛായാഗ്രാഹകന്‍ പ്രതാപ് പോത്തനെ അപമാനിച്ച് മടക്കി. മാത്രമല്ല പഴയകാലമല്ല, ഇപ്പോള്‍ സാങ്കേതിക കാര്യങ്ങളെല്ലാം മാറി. പോയി ഒരു ഹ്രസ്വ ചിത്രമെടുത്ത് കഴിവ് തെളിയിച്ചിട്ടു വാ. എന്നിട്ട് പറയാം എന്നും ഛായാഗ്രാഹകന്‍ പറഞ്ഞുവത്രേ!!
ഇക്കാര്യം പ്രതാപ് പോത്തന് തന്നെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഛായാഗ്രാഹകന്റെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും വ്യക്തമായ ഒരു ക്ലൂ പ്രതാപ് പോത്തന് പറഞ്ഞിരുന്നു. താന്‍ പരിചയപ്പെടുത്തിയ ഒരു ഛായാഗ്രാഹകനാണെന്നാണ് എന്നതായിരുന്നു അത്. ഫേ്സബുക്ക് പോസ്റ്റില്‍ പോത്തന് ഉദ്ദേശിച്ച ഛായാഗ്രാഹകന്‍ രാജീവ് മേനോന് ആണെന്ന് ചിലര്‍ പറയുന്നു. പ്രതാപ് പോത്തന് സംവിധാനം ചെയ്ത ചൈതന്യ എന്ന ചിത്രത്തിലൂടെയാണ് രാജീവ് മേനോന് സ്വതന്ത്ര സംവിധായകനായത്.
Recent comments