Gossip

പ്രിയങ്ക ചോപ്ര ആത്മീയ പാതയില്‍?

By veena hari

July 18, 2016

വ്യത്യസ്തമായ പ്രസ്താവനകള്‍ കൊണ്ട് എപ്പോഴും രംഗത്ത് വരുന്ന ആളാണ് പ്രിയങ്ക ചോപ്ര. ഇത്തവണ കുറച്ച് ആത്മീയ ടച്ച് ആണ്. “പ്രശസ്തിയും സൗന്ദര്യവുമൊന്നും എന്നും കാണില്ല. നമ്മൾ എന്താണോ അതാണ് സത്യം. ഒരിക്കലും ഞാനെന്റെ വിജയത്തിൽ ആഹ്ലാദിച്ചിട്ടില്ല. ഇതെല്ലാം എന്നോടൊപ്പം ഒരിക്കൽ ഇല്ലാതാവും. ഓരോ നിമിഷത്തിലും ജീവിക്കുക എന്നതാണ് എന്റെ പോളിസി. ഏതു പ്രായത്തിലാണെങ്കിലും നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവും. അതിനുള്ള മനസ്സാണ് ഉണ്ടാക്കിയെടുക്കേണ്ടത്.’’ പ്രിയങ്ക പറയുന്നു.