മലയാളികളുടെ പ്രിയസംവിധായകന് സംവിധാനം ഉപേക്ഷിയ്ക്കുന്നു. അധ്യാപകനായി കാണണം എന്ന സ്വന്തം അച്ഛന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് പ്രിയദര്ശന് സംവിധാനത്തില്‍ നിന്ന് നീണ്ട ഇടവേള എടുക്കുന്നത്. 34വര്‍ഷത്തെ സംവിധായക ജീവിതം അഴിച്ച് വച്ച് പ്രിയന് പോകുന്നത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. പൂര്‍ണമായും അധ്യാപകനായേക്കും എന്ന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രിയദര്ശന് പറഞ്ഞു. ചെന്നൈയിലെ തെരുവില്‍ അലഞ്ഞും പട്ടിണി കിടന്നുമാണ് സംവിധാനം പഠിച്ചത്. ആ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കാനാണ് ആഗ്രഹം. സിനിമയുമായി അഭിനിവേശമുള്ളവരെ വളര്‍ത്തിയെടുക്കാന്‍ അത് വഴി തന്നെ കൊണ്ട് ആകുന്നത് ചെയ്യുമെന്നും പ്രിയന് പറയുന്നു.

Recent comments