News Cuts

സല്‍മാന്‍ ഖാന്റെ വിവാഹം നവംബര്‍18ന്

By veena hari

July 18, 2016

അതെ, നവംബർ 18ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ വിവാഹം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞത് സത്യം തന്നെയാണ്. സൽമാൻ തന്നെയാണ് അത് പറഞ്ഞതും. എന്നാൽ ആരാധികമാർ വിഷമിക്കാൻ വരട്ടേ. താരത്തിനു തന്നെ അറിയില്ല ഏതു വർഷമുള്ള നവംബർ 18നായിരിക്കും തന്റെ വിവാഹമെന്ന്.ടെന്നീസ് താരം സാനിയ മിർസയുടെ ആത്മകഥ പുറത്തിറക്കുന്നതിനിടയിൽ സൽമാനോട് സാനിയ തന്നെയാണ് എല്ലാവർക്കും എന്നാണ് സൽമാൻ വിവാഹം കഴിക്കുന്നത് എന്നാണ് അറിയേണ്ടതെന്ന് പറഞ്ഞത്. അപ്പോഴാണ് പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്നയാൾ നവംബർ 18 എന്ന് വെറുതെ പറഞ്ഞത്. നവംബർ 18നാണ് സൽമാൻന്റെ പിതാവ് സലിംഖാൻ താരത്തിന്റെ അമ്മ സൽമയെ വിവാഹം കഴിച്ചത്. മറ്റൊരു നവംബർ 18 തന്നെയായിരുന്നു അർപ്പിതയുടെയും വിവാഹം. നവംബർ 18 എന്ന് കേട്ട താരം, ഉടൻ അതെ നവംബർ 18ന് തന്നെയാണ് തന്റെ വിവാഹമെന്ന് പറഞ്ഞത്. ഈ വർഷം നവംബർ 18ന് എല്ലായിപ്പോഴത്തെയും പോലെ കടന്നു പോകും എന്നാൽ ഏത് വർഷമുള്ള നവംബർ 18നാണ് തന്റെ വിവാഹമെന്ന് തനിക്കറിയില്ല എന്നുമാണ് ബോളിവുഡിന്റെ സുൽത്താൻ മറുപടി നൽകിയത്.

അപ്പോഴാണ് എല്ലാ പെൺകുട്ടികളും താങ്കൾ ബാച്ചിലറായി തുടരുന്നതിൽ പരാതി പെടുന്നവരല്ലെന്നു സാനിയ ഓർമിപ്പിച്ചത് . അതിനു മറുപടിയായി അത് തനിക്ക് അറിയാമെന്നും വിവാഹം കഴിക്കാനായി തനിക്കുള്ള സമ്മർദ്ദം ആർക്കുമറിയില്ല എന്നും സൽമാൻ പറഞ്ഞു. പിന്നീട് താൻ ഉദ്ദേശിച്ചത് തന്റെ അമ്മയെയും സഹോദരിമാരേയുമാമെന്ന് വ്യക്തമാക്കുകയും ചെയ്‌തു അദ്ദേഹം.ബോളിവുഡിന്റെ ക്രോണിക്ക് ബാച്ചിലർ കുടുംബത്തിന്റെ ആഗ്രഹം അംഗീകരിക്കുമോയെന്ന് കാത്തിരിക്കാം!കേരളകൗമുദി