അവൾ വായിക്കാറുണ്ട്. സിനിമ കാണാറുണ്ട്. പക്ഷേ, പുസ്തകങ്ങളെക്കാളും സിനിമകളെക്കാളുമൊക്കെ കുറച്ചുകൂടി ജീവിതത്തെ സൗന്ദര്യങ്ങളെ ഇഷ്ടപ്പെടുന്നയാൾ. അവളിലെ ഒരു പ്രത്യേകത– മറ്റുളളവരോടുളള കാരുണ്യം, സഹജീവികളോടുളള അലിവ്, അതെന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. വ്യക്തിപരമായി എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് അവളിലെ ആ ഗുണം. വളരെ ആർദ്രതയോടെയും ശ്രദ്ധയോടെയും കേൾക്കാനുളള മനസ്സ്. അതാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു. എന്റെ എഴുത്തിലോ അഭിനയത്തിലോ ഒന്നും ഷേമ ഇടപെടാറില്ല. അതെല്ലാം എന്റെ സ്വകാര്യമായ കാര്യങ്ങളായി, ഞാൻ മുഴുകുന്ന മേഖലയായി കാണുന്നു. ഇങ്ങനെ മതി, അതു ചെയ്തു കൂടെ എന്നൊന്നും എന്റെയടുത്ത് പറയാറുമില്ല. പക്ഷേ, ഞങ്ങളുടെ ഇഷ്ടങ്ങളെപ്പോഴും ഒരേ പോലെയാണ്… യാത്രകൾ, ഓരോ ദിവസത്തിലെയും അതിശയങ്ങൾ… അതൊക്കെ ആസ്വദിക്കാനുളള മനസ്സ് ഒരു പോലെയാണ്.
വനിത
Recent comments