News Cuts

അജിത്തിനൊപ്പം സായി പല്ലവിയില്ല

By veena hari

July 14, 2016

അജിത്തിന്റെ പുതിയ ചിത്രം ‘തല 57’ൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി പ്രേമം ഫെയിം സായി പല്ലവിയെ നിർമ്മാതാക്കൾ സമീപിച്ചിരുന്നു. എന്നാൽ സംവിധായകൻ ശേഖർ കാമുള്ളയുടെ തെലുങ്കു ചിത്രത്തിന്റെ കരാറിൽ ഒപ്പിട്ടതിനാൽ അജിത്തിന്റെ സിനിമയിൽ സായി അഭിനയിക്കില്ലെന്ന് താരത്തിന്റെ അമ്മ വ്യക്തമാക്കി.

അതേസമയം മുമ്പ് ഗൗതം മേനോന്റെ യെന്നേ അറിന്താൽ എന്ന ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ച അനുഷ്‌ക ഷെട്ടിയായിരിക്കും ‘തല57’ൽ നായികയെന്ന് വാർത്തകൾ വരുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അനുഷ്‌കയും ചിത്രത്തിലുണ്ടാക്കില്ല എന്നാണ് അറിയുന്നത്. കാജൽ അഗർവാൾ, കൃതി സനോൻ, റിത്വികാ സിംഗ് എന്നിവരുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. കഴിഞ്ഞ ആഴ്‌ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അജിത്തിന്റെ സീനുകളാണ് ആദ്യം ചിത്രീകരിക്കുക. സിനിമയുടെ പ്രധാന ലോക്കേഷൻ ബൾഗേറിയയാണ്.

കേരളകൗമുദി