News Cuts

ടെസ്സ മലയാളത്തില്‍ സജീവമാകുന്നു

By veena hari

July 12, 2016

പട്ടാളം നായിക ടെസ്സ വിഎം വിനു ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകുന്നു. പുതിയ ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷമാണ് ടെസ്സയ്ക്ക്. രാജമ്മ@യാഹു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റേയും ആസിഫ് അലിയുടേയും അമ്മയായി ടെസ്സ എത്തിയിരുന്നു.

മറുപടി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അനു എന്നാണ് ടെസ്സ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഭാമയും റഹ്മാനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. സന്തോഷ് കീഴാറ്റൂര്‍ ടെസ്സയുടെ ഭര്‍ത്താവിന്റെ ക്യാരക്ടര്‍ അവതരിപ്പിക്കും.

‘ട്വന്റിഫോര്‍’ ന്യൂസ്