News Cuts

പൃഥ്വിരാജിനെ തകര്‍ക്കാന്‍ ചുട്ടകോഴിയെ ഒരു നടന്‍ പറപ്പിച്ചു

By veena hari

July 05, 2016

ഈ ജീവിതം അത് വിധിക്കുന്നതു പോലെ ജീവിച്ചുതീർത്തേ പറ്റൂ. പുറത്തുനിൽക്കുന്നവർ എന്തും പറയട്ടെ. പക്ഷേ, ജീവിക്കുന്നിടത്തോളം നല്ല രീതിയിൽ തന്നെ ജീവിക്കണം. ഈയിടെ ഹരിപ്പാട് നിന്ന് ഒരാൾ കാണാൻ വന്നു. മലയാളത്തിലെ ഒരു നടൻ രാജുവിനെ നശിപ്പിക്കാൻ വേണ്ടി സിനിമാ ജ്യോത്സ്യനെ കണ്ട് ചുട്ട കോഴിയെ പറപ്പിച്ചുവത്രേ. തെളിവ് അയാളുടെ കൈയിലുണ്ടെന്ന്. എനിക്ക് ചിരിയാണ് വന്നത്. ഞാൻ നശിച്ചാലും വേണ്ടില്ല, അവൻ ഒടുങ്ങിയാ മതിയെന്ന പ്രാർഥനയ്ക്കൊപ്പം ഏത് ദൈവമാണ് നിൽക്കുക?മനുഷ്യനെ ഭൂമിയിലേക്ക് വിടുമ്പോ അയാളെ തിരിച്ചുവിളിക്കേണ്ട സമയവും കുറിക്കും. ആരു വിചാരിച്ചാലും അതൊന്നും മാറ്റാൻ പറ്റില്ല. ആരോഗ്യമുള്ളിടത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രാർഥന. എന്റെ കണ്ണൊന്നു നിറഞ്ഞാൽ ഓടിയെത്താൻ മക്കളുണ്ട്. അത് നിലനിർത്തി തരണേ എന്നാണ് ഏറ്റവും വലിയ പ്രാർഥന-മല്ലിക സുകുമാരന്‍

വനിത