News Cuts

സിനിമയിലും സമൂഹത്തിലും പുരുഷാധിപത്യ സ്വഭാവം

By veena hari

July 04, 2016

സിനിമയില്‍ മാത്രമല്ല സമൂഹത്തിലും പുരുഷാധിപത്യ സ്വാഭാവമാണുള്ളത്. അത് കുറേ കാലമായി തുടര്‍ന്നുവന്ന ഒരു മനോഭാവത്തിന്റെ ഭാഗം കൂടിയാണ്. പെട്ടെന്നൊരു ദിവസം സമത്വം വേണമെന്നു പറഞ്ഞാല്‍ അത് നടക്കില്ല. അത് സമയമെടുത്തുള്ള പ്രക്രിയയാണ്, അതെങ്ങനെ മാറുമെന്നും അറിയില്ല. പണ്ടൊക്കെ ഡ്രൈവ് ചെയ്യുന്ന സ്ത്രീകള്‍ വളരെ കുറവായിരുന്നു. ഇപ്പോള്‍ വണ്ടിയോടിക്കാത്ത സ്ത്രീകളില്ല. ഈ മാറ്റത്തിന് പരിശ്രമങ്ങളും പോരാട്ടങ്ങളും ഉണ്ടായിരുന്നു. അതു പോലെ പതുക്കെയാണെങ്കിലും ആളുകളുടെ ചിന്താഗതി മാറും.

കേരളകൗമുദി -ജൂണ്‍15