ബാജിറാവു മസ്താനിയിലെ പിംഗ എന്ന പാട്ടില്‍ അടിച്ചുപൊളിച്ച് ഡാന്‍സ് ചെയ്തപോലെയല്ല കാര്യങ്ങള്‍, നായികമാര്‍ തമ്മില്‍ അത്രരസത്തിലല്ല എന്നാണ് ബോളിവുഡ് സംസാരം.
പതിനേഴാമത് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്സ് വേദി പങ്കിട്ടതോടെയാണ് ഇരുവരും തമ്മിലുള്ള പടല പിണക്കം പാട്ടായത്. ഇരുവരും തമ്മില്‍ അവാര്‍ഡ് വേദിയില്‍ ഇതേ പാട്ടില്‍ ഒരിക്കല്‍ കൂടി നൃത്തം ചെയ്യണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കാരണവും ഇല്ലാതെയാണ് പ്രിയങ്ക ഇതില്‍ നിന്നും പെട്ടെന്ന് പിന്മാറി. ദീപികയോട് ഒപ്പം പെര്‍ഫോം ചെയ്യാന്‍ പറ്റില്ലെന്നാണ് പ്രിയങ്ക പറഞ്ഞാണ് പരിപാടിയില്‍ നിന്നും പിന്മാറിയത്. എന്നാല്‍ എന്തുകൊണ്ട് ദീപികയോടൊപ്പം പെര്‍ഫോം ചെയ്യില്ല എന്നതിന്റെ കാരണം പ്രീയങ്ക വ്യക്തമാക്കിയില്ല.

Recent comments