ഹൈദരാബാദിൽ നടന്ന ഫിലിംഫെയർ അവാർഡ് സദസ്സിൽ നയൻതാരയെ അവഗണിച്ച മമ്മൂട്ടിയുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി. പിരപാടി തുടങ്ങിയ ശേഷമാണ് നയൻതാര എത്തിയത്. മുൻനിരയിൽ മമ്മൂട്ടിയെ കണ്ട നയൻസ് ഹസ്തദാനത്തിനായി കൈ നീട്ടി. എന്നാൽ മമ്മൂട്ടി അത് സ്വീകരിക്കാതെ കൈകൂപ്പി. മുഖത്ത് കനത്ത ഗൈരവവും. വിഷമിച്ചുപോയ നയൻസ് അവിടെത്തന്നെ നിന്നു.എന്നാൽ,ഉടൻ തന്നെ ഗൗരവം കളഞ്ഞ് മമ്മൂട്ടി നയൻതാരയ്ക്ക് കൈകൊടുത്തു. ഇത് കണ്ട നിവിൻ പോളിയും റസൂൽ പൂക്കുട്ടിയുമടക്കമുള്ളവർക്ക് ചിരിയടക്കാനായില്ല. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

Recent comments